സ്വയം പ്രഖ്യാപിത ആള്‍ദൈവം ഇനി ‘തടവുപുള്ളി നമ്പര്‍ 1997’;കേരള ജനസംഖ്യയെക്കാള്‍ അനുയായികളുണ്ടെന്ന് കുമ്മനം പറഞ്ഞ റാം റഹീമിന്റെ അവസ്ഥ

റോത്തക്: സ്വയം പ്രഖ്യാപിത ആള്‍ ദൈവമായിരുന്ന ഗുര്‍മീത് റാം റഹീമിന്റെ അവസ്ഥയിപ്പോള്‍ നമ്പര്‍ 1997 എന്നതാണ്. റോത്തക് ജയിലിലെ തടവുപുള്ളി നമ്പര്‍ 1997 എന്നതായാരിക്കും റാം റഹീമിന്റെ പുതിയ വിളിപ്പേര്. ബി ജെ പി കേരള സംസ്ഥാന ഘടകം അധ്യക്ഷന്‍ കുമ്മനത്തിന്റെ പ്രയോഗം കടമെടുത്ത് പറഞ്ഞാല്‍ കേരള ജനസംഖ്യയെക്കാള്‍ അനുയായികളുള്ള ആത്മീയ നേതാവ് ഇനി അഴിയെണ്ണി കിടക്കണം.

ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തേക്കാണ് കോടതി റാം റഹീമിനെ ശിക്ഷിച്ചത്. കഠിന തടവിന് പുറമെ മൂന്നു വ്യത്യസ്ത കേസുകളിലായി 65,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോടതി മുറിയില്‍ ശിക്ഷ കേട്ട് പൊട്ടിക്കരഞ്ഞ് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന ആള്‍ദൈവത്തെ ബലം പ്രയോഗിച്ചാണ് ജയിലിലെ താല്‍ക്കാലിക കോടതി മുറിയില്‍ നിന്ന് പൊലീസ് നീക്കിയത്.

ജയിലില്‍ ഗുര്‍മീതിന് വിവിഐപി സൗകര്യങ്ങള്‍ നല്‍കരുതെന്ന് കോടതി പ്രത്യേകം പരമാര്‍ശിച്ചിട്ടുണ്ട്. ജയില്‍ വസ്ത്രമായിരിക്കും റാം റഹീമിന്റെ വേഷം. അനുയായികളായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിനാണ് കോടതി ശിക്ഷ വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News