
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ അലോട്മെന്‍റ് പൂര്‍ത്തിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ . 86 സീറ്റുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇത് സ്പോട്ട് അഡ്മിഷനിലൂടെ നികത്താൻ പ്രവേശന പരീക്ഷാ കമ്മീഷണർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. പ്രവേശന നടപടികളുമായി സഹകരിക്കാത്ത മാനേജ്മെന്‍റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. അതെസമയം, സുപ്രീംകോടതി വിധി സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വന്‍ ബാധ്യതയാകും വരുത്തിവയ്ക്കുക.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ അലോട്ട്മെന്‍റ് പൂർത്തിയായതായാണ് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്. ഇനി 86 സീറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇത് സ്പോട്ട് അഡ്മിഷനിലൂടെ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ ഇത് സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
ഞാറാഴ്ച പ്രസിദ്ധീകരിച്ച അലോട്ട്മെന്‍റിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രവേശന നടപടികളിൽ നിന്നും ഒരു വിഭാഗം മാനേജ്മെന്‍റുകൾ വിട്ടുനിന്നിരുന്നു. പ്രവേശന നടപടികളുമായി സഹകരിക്കാത്ത മാനേജ്മെന്‍റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രവേശ പരീക്ഷാ കമ്മീഷണർ അറിയിച്ചു.
അതേസമയം, 11 ലക്ഷം ഫീസ് വാങ്ങാനുള്ള സുപ്രീംകോടതി വിധി സ്വാശ്രയ കോളജുകളില്‍ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് വന്‍ ബാധ്യതയാണ് വരുത്തിവയ്ക്കുക. പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിധിയുടെ ആശങ്കയിലാണ്.
അഞ്ച് ലക്ഷം വാര്‍ഷിക ഫീസ് തന്നെ കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് ഫീസ് കുത്തനെ ഉയര്‍ന്നത്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് അധികം പണം കണ്ടെത്താനായില്ലെങ്കില്‍ പുറത്തുപോകേണ്ടിവരും എന്നതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here