പാവപ്പെട്ട ഒരു വിദ്യാര്‍ഥിക്കു പോലും പഠനാവസരം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; സ്വശ്രയക്കേസിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം

തിരുവനന്തപുരം: സ്വാശയ കേസിൽ സുപ്രീം കോടതി വിധിയിൽ ആശ്വാസവുമായി സംസ്ഥാന സർക്കാർ .സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന്‌ യോഗ്യത നേടിയ പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്കുപോലും പഠനാവസരം നഷ്‌ടപ്പെടില്ലെന്ന്‌ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനം പൂര്‍ത്തിയാക്കാന്‍ ബാങ്ക്‌ ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ്‌ നിര്‍ണ്ണയത്തിനുശേഷം ആവശ്യമെങ്കില്‍ ബാങ്ക്‌ വായ്‌പ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ജസ്റ്റിസ്‌ രാജേന്ദ്രബാബു കമ്മിറ്റി കഴിയുന്നതും വേഗത്തില്‍ ഫീസ്‌ ഘടന അന്തിമമായി തീരുമാനിക്കണമെന്ന്‌ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.അതിനിടെ തങ്ങളുടെ കീഴിലെ നാല് മെഡിക്കൽ കോളേജുകളിൽ ഫീസ് 5 ലക്ഷം രൂപ മാത്രമേ ഈടാക്കുകയുള്ളു കേരള ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്മെൻറ് ഫെഡറേഷൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

ഈ കോളേജുകളിൽ ചേർന്നു കഴിഞ്ഞ വിദ്യാർത്ഥികൾ ബോണ്ടോ ബാങ്ക് ഗ്യാരണ്ടിയോ നൽകേണ്ടതില്ലെന്നും അവർ വ്യക്തമാക്കി പുഷ്പഗിരി, കോലഞ്ചേരി, അമല, ജൂബിലി എന്നീ മെഡിക്കൽ കോളേജുകളാണ് ഫെഡറേഷന് കീഴിലുള്ളത്.സ്വാശ്രയ കോളേജുകളിൽ 11 ലക്ഷം രൂപ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധി യുക്തിരഹിതമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കച്ചവട ലാഭത്തിന്റെ കുഴലൂത്തുകാരായി മാറുന്നതിന് സമാനമായ വിധി പ്രസ്താവമാണ് സുപ്രീംകോടതിയുടെ ഭാഗത്തിനിന്നു ഉണ്ടായതെന്നും കോടതി വിധി വരേണ്യ ചിന്താഗതിയുടെ പ്രതിഫലനം ആണെന്ന് എസ് എഫ് ഐ വാര്‍ത്താകുറിപ്പിലൂടെ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News