അവതാരകനായി ആസിഫ് അലി;അപൂര്‍വ്വ നിമിഷത്തിന് വേദിയായി ജെ ബി ജംഗ്ഷന്‍; ആസിഫിന്റെ ആ ചോദ്യം കിടുവേ

തിരുവനന്തപുരം: മലയാളക്കരയില്‍ മികച്ച വിജയം നേടിയ സണ്‍ഡെ ഹോളിഡെയന്ന ചിത്രത്തിന്റെ വിജയമധുരം നുകരാനും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനുമായാണ് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും സംവിധായകന്‍ ജിസ്‌ജോയും ജെ ബി ജംഗ്ഷനിലെത്തിയത്. ആസിഫ് അവതാരകനായ അപൂര്‍വ്വ നിമിഷത്തിനും ജെ ബി ജംഗ്ഷന്‍ സാക്ഷ്യം വഹിച്ചു.

പരിപാടി രസകരമായി മുന്നേറുന്നതിനിടയിലാണ് ആസിഫ് അവതാരകനായി മാറിയത്. കുറച്ചു നേരം ആ കസേരയിലിരിക്കട്ടെയെന്ന് താരം ചോദിച്ചതും ജോണ്‍ ബ്രിട്ടാസ് കൈപിടിച്ച് ആസിഫിനെ അവതാരകന്റെ സീറ്റിലിരുത്തുകയായിരുന്നു. അവതാരകനായി മാറിയ ആസിഫ് ചോദ്യം ചോദിക്കാനും മടികാട്ടിയില്ല.

ജെ ബി ജംഗ്ഷനിലെത്തുന്ന അതിഥികളോട് പേഴ്‌സണലായിട്ടുള്ള കാര്യങ്ങള്‍ ചോദിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണെന്നതായിരുന്നു ആസിഫിന് അറിയാനുണ്ടായിരുന്നത്. അതിഥികളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പരിപാടിയുടെ മാര്‍ക്കറ്റിംഗിന്റെ ഭാഗമാണോ, ചാനല്‍ വ്യൂവര്‍ഷിപ്പിന്റെ ഭാഗമാണോയെന്നായിരുന്നു ആസിഫിന്റെ ചോദ്യം.

വിവാദങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് അതിഥികള്‍ക്ക് ആ വിഷയത്തിലെ നിജസ്ഥിതി പറയാനുള്ള അവസരം നല്‍കലോണോ, അതോ പരിപാടിയുടെ ടി ആര്‍ പി റേറ്റിംഗ് കൂട്ടാനുള്ള വഴിയാണോ എന്നും ആസിഫ് ചോദ്യം വിശദീകരിച്ചു.

കയ്യടിച്ച് സ്വീകരിച്ച ബ്രിട്ടാസ് വളരെ നല്ല ചോദ്യമാണെന്ന അഭിനന്ദനം നല്‍കാനും മടികാട്ടിയില്ല. കാലങ്ങളായി ഉത്തരം നല്‍കാന്‍ ആഗ്രഹിക്കുന്ന ചോദ്യമാണെന്നും ബ്രിട്ടാസ് വിശദീകരിച്ചു. ആള്‍ക്കാര്‍ പരിപാടി കാണണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് പറഞ്ഞ ബ്രിട്ടാസ് ചോദ്യത്തിനുള്ള ഉത്തരം വിശദമായി തന്നെ നല്‍കി.

ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ ഘടകങ്ങളും വരുമ്പോഴാണ് അഭിമുഖം പൂര്‍ണമാകുന്നത്. പരിപാടി കാണുന്നവര്‍ക്ക് അതിഥികളുടെ പൂര്‍ണവിവരം ലഭിക്കണം. ആ വ്യക്തി എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമാകണം. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ ഏടുകളും പറഞ്ഞു പോകാന്‍ സാധിക്കണം എന്നതുകൊണ്ടാണ് വിവാദങ്ങളടക്കം എല്ലാകാര്യങ്ങളെക്കുറിച്ചും ചോദിക്കുന്നതെന്ന് ബ്രിട്ടാസ് വിവരിച്ചു.

മാത്രമല്ല, വിവാദങ്ങളടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചില്ലെങ്കില്‍ അവതാരകനും അതിഥികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രേക്ഷകന്‍ വിലയിരുത്തുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഒരു വ്യക്തിയെക്കുറിച്ചുള്ള ആക്ഷേപങ്ങളടക്കം ചര്‍ച്ചയായാല്‍ മാത്രമെ അഭിമുഖം പൂര്‍ണമാകു എന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം മറുപടി നല്‍കി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News