
ദില്ലി: ദില്ലിയിലെ ഭവാന നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കി ആം ആദ്മി പാര്‍ട്ടിക്ക് തകര്‍പ്പന്‍ ജയം. ആപ്പില്‍ നിന്ന് രാജിവെച്ച സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ആയിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ക്ഷീണം മാറ്റുന്ന വിജയമാണ് ഭവാനിയില്‍ കെജ്രിവാളു കൂട്ടരും നേടിയത്.
ഇരുപത്തിഅയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാര്‍ഥി രാം ചന്ദ്രയുടെ വിജയം. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആം ആദ്മി വിട്ട് ബിജെപിയില്‍ ചേരാന്‍ വേദ് പ്രകാശ് തീരുമാനിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പിന്നാലെ വേദ് എഎപി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ച് അമിത് ഷാ ക്യാംപിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ നാണം കെടുത്തിയ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി നല്‍കാനുള്ള ഷായുടെ തന്ത്രവും പേറിയാണ് വേദ് എത്തിയത്. വമ്പന്‍ ജയം ബി ജെ പിക്ക് ലഭിക്കുമെന്നായിരുന്നു ഏവരും പാടി പറഞ്ഞത്. എന്നാല്‍ ദില്ലി ജനത കാത്തുവെച്ചതാകട്ടെ വമ്പന്‍ തോല്‍വിയും.
അന്തിമ ഫലം വന്നപ്പോള്‍ ആപ്പിന്റെ സ്ഥാനാര്‍ഥി രാം ചന്ദ്ര 59,886 വോട്ടുകള്‍ നേടിയപ്പോള്‍ വേദിന് ലഭിച്ചത് 35,834 വോട്ടുകളായിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സുരേന്ദര്‍ കുമാറിന് 31,919 വോട്ടുകളാണ് ലഭിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ആപ്പിന്റെ കുതിപ്പ്. ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാം ഘട്ടത്തിലേക്ക് പിന്തള്ളപ്പെട്ടിരുന്നു.
ഗോവയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും വിജയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here