ഓണത്തിന് ശേഷം പൊതുമേഖലാ കശുവണ്ടി ഫാക്ടറികളില്‍ തൊഴിലാളികളെ നിയമിക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ

ഓണം കഴിഞ്ഞാലുടന്‍ പൊതുമേഖലാ കശുവണ്ടി ഫാക്ടറികളില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുമെന്ന് ഫിഷറീസ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കാപ്പെക്സിന്റെ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്കുള്ള ബോണസ് വിതരണം ചാത്തന്നൂര്‍ കാപ്പെക്സ് ഫാക്ടറി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

4 കോടി രൂപയാണ് ബോണസ്സ് ഇനത്തില്‍ കാപ്പക്‌സ് നല്‍കിയത് 1000 പുതിയ തൊഴിലാളികള്‍ക്കും മറ്റ് തൊഴിലാളികള്‍ക്ക് 22 ശതമാനം ബോണസ്സും 9000 രൂപ അഡ്വാന്‍സും നല്‍കി.

തൊഴിലാളികളുടെ താല്‍പര്യം പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകിച്ചതു കൊണ്ടാണ് പുതിയതായി എടുത്ത തൊഴിലാളികള്‍ക്കും ബോണസ് നല്‍കുന്നത്.ഓണം കഴിഞ്ഞ് മുഴുവന്‍ തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

കാപ്പെക്സിന്റെ ഫാക്ടറികളില്‍ കൊടുത്ത തോട്ടണ്ടിയുടെയും ലഭ്യമായ പരിപ്പിന്റെയും കണക്കുകളുടെ അടിസ്ഥാനത്തില്‍ മികവു പുലര്‍ത്തിയ ഫാക്ടറികള്‍ക്കും മാനേജര്‍മാര്‍ക്കും പുരസ്‌കാരം നല്‍കും. അതോടൊപ്പം പ്രവര്‍ത്തനത്തില്‍ പിന്നോക്കം പോകുന്ന ഫാക്ടറിള്‍ക്കെതിരെ മാനേജ്മെന്റ് നടപടിയെടുക്കുകയും വേണം-മന്ത്രി നിര്‍ദേശിച്ചു.കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് കാപ്പകസ് ചെയര്‍മാന്‍ എസ് സുദേവന്‍ പറഞ്ഞു.

പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2000 രൂപ വീതം ബോണസ്സും 10 കിലൊ അരിയും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News