പത്തനംതിട്ട പുലിപ്പേടിയില്‍; പുറത്തിറങ്ങാന്‍ കഴിയാതെ നാട്ടുകാര്‍ ; പുലി പിടിച്ചത് 13 വളര്‍ത്ത് മൃഗങ്ങളെ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളും പുലിപ്പേടിയില്‍. നാട്ടിലിറങ്ങിയ പുലി 13 വളര്‍ത്ത് മൃഗങ്ങളെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊന്നൊടുക്കി. അതേസമയം തങ്ങളാല്‍ കഴിയുന്ന സുരക്ഷ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.

കലഞ്ഞൂര്‍, തട്ടക്കുടിയില്‍ ഇറങ്ങിയ പുലി നാല് ആടുകളെയായിരുന്നു കൊന്നൊടുക്കിയത്. പുലിയുടെയും കടുവയുടെയും സാന്നിധ്യം പല മേഖലകളിലും തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് കെണി ഒരുക്കിയിരുന്നെങ്കിലും പുലിയെ പിടിക്കാന്‍ സാധിച്ചില്ല. അതിനിടയിലാണ് പുലിയുടെ സാന്നിധ്യം മറ്റ് സ്ഥലങ്ങളിലും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നത്.

ശബരിമല വനമേഖലയോട് ചേര്‍ന്നുളള എസ്റ്റേറ്റില്‍ കഴിഞ്ഞ 2 മാസത്തിനിടയില്‍ 9 വളര്‍ത്ത് മൃഗങ്ങളെയാണ് പുലി പിടികൂടിയത്.
തോട്ടം തൊഴിലാളികള്‍ വനംവകുപ്പിനോട് പല തവണ പരാതിപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഇവരുടെ പരാതി.

കഴിഞ്ഞ ദിവസം രാത്രി ഈ മേഖലയില്‍ നിന്നും പശുക്കിടാവിനെ പുലി പിടിക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരന്‍ ബഹളംവെച്ചപ്പോള്‍ പുലി കാട്ടിലേക്ക് മറയുകയായിരുന്നു. വീടിന് പുറത്തിറങ്ങാന്‍ പോലും ഭീതിയിലാണ് ജില്ലയുടെ പല ഭാഗങ്ങളിലെയും നാട്ടുകാര്‍ കഴിയുന്നത്. നിയമപ്രകാരം തങ്ങളാല്‍ കഴിയുന്ന സുരക്ഷ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here