റെക്കോര്‍ഡ് തുകയ്ക്ക് നാബി കെയ്റ്റ ഇനി ലിവര്‍പൂളില്‍

ആര്‍ബി ലെപ്‌സിഗിന്റെ മിഡ് ഫീല്‍ഡര്‍ നാബി കെയ്റ്റയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലുടനീളം ലിവര്‍പൂള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ശ്രമം ഫലം കണ്ടു. നാബി കെയ്റ്റ ഇനി മുതല്‍ ലിവര്‍പൂള്‍ ആരാധകര്‍ക്ക് സ്വന്തം. ലിവര്‍പൂള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് നാബി കെയ്റ്റ കരാറില്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ റിലീസ് ക്ലോസായ 48മില്യണ്‍ മുടക്കിയാണ് താരവുമായി ലിവര്‍പൂള്‍ കരാറില്‍ എത്തിയിരിക്കുന്നത്. പക്ഷെ അടുത്ത സീസണില്‍ മാത്രമെ താരം ക്ലബിനൊപ്പം ചേരു. 2018 ജൂലൈ 1വരെ താരം ലെപ്‌സിഗില്‍ തന്നെ തുടരും. താരത്തിനു വേണ്ടി ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുമെങ്കിലും അവസാനം നാബി കെയ്റ്റയെ സ്വന്തമാക്കിയ സന്തോഷത്തിലാണ് ലിവര്‍പൂള്‍ ആരാധകര്‍.

ലെപ്‌സിഗിന്റെ കഴിഞ്ഞ വര്‍ഷത്തെ കുതിപ്പില്‍ പ്രധാന ശക്തി നാബി കെയ്റ്റയായിരുന്നു. 22കാരനായ നാബി കെയ്റ്റ തന്റെ ആദ്യ ബുണ്ടസ് ലീഗ സീസണില്‍ 8 അസിസ്റ്റുകളും 8 ഗോളുകളും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിലാണ് റെഡ്ബുള്ളിന്റെ തന്നെ ഓസ്ട്രിയന്‍ ടോപ് ലീഗ് ക്ലബ്ബായ സാല്‍സ്ബര്‍ഗില്‍ നിന്നും നാബി കെയ്റ്റ ലെപ്‌സിഗില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News