ജഡ്ജി ജഗ്ദീപ് സിംഗിന് z പ്ലസ് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശം

ജഡ്ജി ജഗ്ദീപ് സിംഗിന്  പ്ലസ് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശം. സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ആത്മീയ ആചാര്യന്‍ ഗുര്‍മിത് റാം റഹീം സിംഗിന് 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച സിബി ഐജഡ്ജി ജഗ്ദീപ് സിംഗിന്  z പ്ലസ് സുരക്ഷ നല്‍കും.

ഗുര്‍മിത് സിംഗിന് ശിക്ഷ വിധിച്ചതിനെതുടര്‍ന്ന് ഉണ്ടായേക്കാവുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ജഡ്ജി ജഗ്ദീപ് സിംഗിന് ദ+സുരക്ഷ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും കനത്ത സുരക്ഷാസംവിധാനങ്ങളിലൊന്നാണ്  z പ്ലസ് സുരക്ഷ സംവിധാനം.

രാജ്യത്തിന്റെ പ്രഥമ പൗരനും സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍ക്കും പ്രധാന മന്ത്രിയ്ക്കും മാത്രമാണ് രാജ്യത്ത്  z പ്ലസ് നിലവില്‍ ലഭ്യമായിരുന്നത്. ഗുര്‍മിത് സിംഗിന് ശിക്ഷ വിധിച്ചതിന് പിന്നാലെ ഹരിയാനയില്‍ ഗുര്‍മിത് അനുയായികള്‍ പ്രക്ഷോപങ്ങള്‍ സൃഷടിച്ചിരുന്നു. സിര്‍സയില്‍ പ്രക്ഷോപകാരികള്‍ 2 കാറുകള്‍ കത്തിച്ചു. അക്രമകാരികളെ കണ്ടാലുടനെ വെടിവെയ്ക്കാനാണ് നിര്‍ദ്ദേശം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News