ഷവോമിയുടെ പുതിയ ഫോണ്‍ വിപണി കീ‍ഴടക്കാനെത്തുന്നു

ഷവോമിയുടെ ഏറ്റവും പുതിയ മോഡല്‍ Mi 5X വിപണിയിലെത്തുന്നു. സെപ്റ്റംബര്‍ 5 മുതലാണ് വില്‍പ്പനയെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരേയും ആകര്‍ഷിക്കുന്ന സവിശേഷതകളോടെയാണ് ഷവോമിയുടെ പുതിയ ഫോണ്‍ വിപണിയിലെത്തുന്നത്.

5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേ, 1080×1920 പിക്‌സല്‍ റെസലൂഷന്‍, 4 ജിബിയുടെ റാം എന്നിവ  ഫോണിന്‍റെ സവിശേഷതയാണ്. 64 ജിബിയുടെ സ്റ്റോറേജാണ് മറ്റൊരു പ്രത്യകത. 128 ജിബിവരെ വര്‍ധിപ്പിക്കാവുന്ന മെമ്മറിയും കരുത്ത് പകരുന്നു.

12 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുമാണ് ഫോണിലുണ്ടാകുക.

സ്‌നാപ്ഡ്രാഗന്റെ 625 SoC കൂടാതെ ആന്‍ഡ്രോയിഡ് 7 ഓ എസിലാണ് ഫോണിന്റെ പ്രവര്‍ത്തനം.  ഏകദേശം 14,200 രൂപയായിരിക്കും വിലയെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News