ബിജുമേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

മലപ്പുറം: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ബിജുമേനോന്‍ പരുക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി വട്ടപ്പാറയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തൃശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ നിയന്ത്രണം വിട്ട് ബിജുമേനോനും സംഘവും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.

സംഭവമറിഞ്ഞ സ്ഥലത്തെത്തിയ വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News