യുഎസ് ഓപ്പണില്‍ മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുടെ ബലത്തില്‍ യുഎസ് ഓപ്പണില്‍ പ്രവേശിച്ച മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം. മരുന്നടിച്ചതിന് 15 മാസത്തെ വിലക്ക് നേരിട്ട ഒന്നാം നമ്പര്‍ താരത്തിന്റെ തിരിച്ച് വരവിനാണ് തിങ്കളാഴ്ച ആരാധകര്‍ സാക്ഷിയായത്.

രണ്ടാം സ്ഥാനക്കാരിയായ സിമോണ ഹാലെപിനെയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഷപ്പോവ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 4-6,6-3. ‘ഞാന്‍ കരുതിയത് ഇത് പുതിയൊരു ദിവസവും, പുതിയൊരു അവസരവും, പുതിയൊരു കളിയുമാണെന്നാണ്. എന്നാല്‍ അതിനൊക്കെ അപ്പുറമായിരുന്നു ഇന്നലത്തെ മത്സരം’. എന്നായിരുന്നു ഷരപ്പോവയുടെ വാക്കുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here