ബലാത്സംഗസ്വമിക്ക് വധശിക്ഷ നല്‍കണം; മോദിയുടെ മണ്ഡലത്തില്‍ സന്യാസിമാരുടെ സമരം

വാരാണസി: ബലാത്സംഗ കേസില്‍ സിബിഐ കോടതി 20 വര്‍ഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ച സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിംഗിനെതിരെ സന്യാസിമാര്‍ രംഗത്ത്. റാമിന് വധശിക്ഷ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഗുര്‍മീതിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളോടെയാണ് സന്യാസിമാര്‍ പ്രതിഷേധിക്കുന്നത്. വാരാണസിയിലാണ് സമരം.

യഥാര്‍ഥ സന്യാസി ആഢംബരം വെടിഞ്ഞ് ലളിത ജീവിതം നയിക്കാനാണ് ശീലിക്കേണ്ടതെന്ന് സന്യാസിയായ ദുനി ബാബ പറഞ്ഞു. പണവും അധികാരവും കൈവശപ്പെടുത്തി ആഢംബര ജീവിതമാണ് ഗുര്‍മീത് ലക്ഷ്യമിട്ടത്. അതിനാല്‍ ഗുര്‍മീത് അര്‍ഹിക്കുന്നത് വധശിക്ഷയാണ്; ദുനി ബാബ പറഞ്ഞു. വെള്ളിയാഴ്ച്ചയായിരുന്നു ഗുര്‍മീത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ കലാപത്തില്‍ 30ലധികം പേരായിരുന്നു കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News