ബ്രിട്ടനെ ഭീതിയിലാ‍ഴ്ത്തി ‘നിഗൂഢമഞ്ഞ്’;150 ഓളം പേര്‍ ആശുപത്രിയില്‍

ലണ്ടന്‍: ബ്രിട്ടനിലുണ്ടായ ‘നിഗൂഢ മഞ്ഞില്‍’ 150 ഓളം പേര്‍ ആശുപത്രിയിലായതായി റിപ്പോര്‍ട്ട്. 233 പേരെ അടിയന്തര ചികിത്സയ്ക്ക് വിധേയരാക്കി. രാസവസ്തു വായുവില്‍ കലര്‍ന്നതാണ് മഞ്ഞുപടലം രൂപപ്പെടാന്‍ കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ബ്രിട്ടനിലെ ബിര്‍ലിങ് ഗ്യാപ്പ് ബീച്ചിലുണ്ടായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ചിലര്‍ക്ക് കണ്ണില്‍ വേദനയും ഛര്‍ദിയുമുണ്ടായി.

പ്രദേശവാസികളെ അടിയന്തരമായി ഒഴിപ്പിച്ചു. കടലില്‍നിന്നാണോ കരയില്‍നിന്നാണോ മഞ്ഞുപടലം രൂപപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. തീരപ്രദേശത്ത് താമസിക്കുന്നവരോട് വീടിന്റെ വാതിലുകളും ജനാലകളും അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കയാണ്. ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു. തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് ധൂമപടലം രൂപപ്പെട്ട് വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനുമുമ്പ് പ്രദേശത്ത് ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ഈസ്റ്റ്ബണ്‍ കൗണ്‍സിലര്‍ കാത്തി ബല്ലാര്‍ഡ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here