ഇങ്ങനെയുമുണ്ടോ കാവിവത്കരണം; യു.പിയിലെ സര്‍ക്കാര്‍ ബസുകള്‍ക്കും കാവി

ലഖ്നൗ:  ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരമേറ്റശേഷം സര്‍വ്വമേഖലയിലും കാവിവത്കരണം തുടരുകയാണ്. ഇങ്ങനെയുമുണ്ടോ സംഘപരിവാര്‍ അജണ്ടയെന്ന് തോന്നും വിധമാണ് യുപിഎസ്ആർടിസിയില്‍ നടത്തിയിരിക്കുന്ന കാവിവത്കരണം.

ഇനിമുതല്‍ യു.പിയിലെ യുപിഎസ്ആർടിസി ബസുകള്‍ക്ക്കാവി നിറമായിരിക്കും. ചെളിപറ്റി കിതച്ചോടുന്ന വണ്ടികള്‍ പെയിന്‍റിംഗിന് കയറ്റണമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ലെന്ന് ഉദ്യോഗസ്ഥരടക്കം അടക്കം പറയുന്നു. ഓരോ തവണയും ഭരണം മാറുമ്പോഴാണു യുപിഎസ്ആർടിസി ബസുകൾക്ക് പെയിന്റടിക്കാനുള്ള അവസരം കിട്ടുക. ബസുകൾക്ക് സ്ഥിരം ഒരുനിറമായിരിക്കില്ലെന്നതണ് പ്രത്യേകത.

ഏതു പാർട്ടിയാണോ അധികാരത്തിൽ വരുന്നത് അവരുടെ കൊടിയുടെ നിറത്തിലായിരിക്കും പെയിന്റടിക്കുക. ഇത്തവണ യുപിയിലെ ബസുകൾ കാവിനിറത്തിലാണ് നിരത്തിലിറങ്ങാൻ പോകുന്നത്. ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് കാവിനിറം പൂശിയത്. കാവിനിറത്തിൽ പുതിയ ബസുകളും ഓടിക്കുന്നുണ്ട്.

ഇത്രയധികം നിറം കിട്ടിയ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ രാജ്യത്ത് കുറവായിരിക്കും. ബിഎസ്പിയുടെ ഭരണകാലത്ത് നീലയും വെള്ളയും, സമാജ്‍വാദി പാർട്ടിയുടെ കാലത്ത് ചുവപ്പും പച്ചയും പെയിന്റുകളാണ് അടിച്ചത്. സർവജൻ ഹിതായ് സർവജൻ സുഖായ് ബസ് സർവീസ് ബിഎസ്പി കൊണ്ടുവന്നതാണ്.

നീലയും വെള്ളയുമായിരുന്നു തീം. എസ്പി അധികാരത്തിലേറിയപ്പോൾ ലോഹ്യ ഗ്രാമീൺ ബസ് സേവ ആരംഭിച്ചു. ചുവപ്പും പച്ചയും കലർന്ന ഈ ബസിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കുറവുമുണ്ടായിരുന്നു. യോഗി സർക്കാർ കാവിനിറത്തിൽ പുറത്തിറക്കുന്ന ബസുകൾക്ക് അന്ത്യോദയ എന്നാണു പേരിട്ടത്. യോഗി ആദിത്യനാഥിന് ഇഷ്ടപ്പെട്ട നിറമാണു കാവി.

50 പുതിയ ബസുകളാണ് ഇറക്കുന്നത്. ആർഎസ്എസ് സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ സ്മരണയിലാണ് അന്ത്യോദയ സർവീസ് ആരംഭിക്കുന്നത്. കഴിഞ്ഞ എസ്പി സർക്കാരിന്റെ പാതയിൽ ടിക്കറ്റുനിരക്കുകളിൽ ഇളവ് അനുവദിക്കാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News