സ്വാശ്രയ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്‍റി; മുഖ്യമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിന് 6 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ആകാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബാങ്ക് മോധാവികളുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.ഫിനാൻസ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രി നൽകിയത്.നാളെ മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി നൽകാനാവാതെ പാവപ്പെട്ട ഒരു വിദ്യാർത്ഥിക്കു പോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ക‍ഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here