തൃശൂരില്‍ ചെത്താന്‍ അഖിലേഷിനെ കഴിഞ്ഞേ ആരുമുള്ളു

തൃശൂര്‍: തൃശൂരിലെ ഇപ്പോഴത്തെ ചെത്തുതാരം ഏങ്ങണ്ടിയൂര്‍ വന്നേരി സ്വദേശി അഖിലേഷാണ്. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൃശൂര്‍ ജില്ലയിലെ ഈ വര്‍ഷത്തെ മികച്ച ചെത്തു തൊഴിലാളിയായി അഖിലേഷിനെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മന്ത്രി തിലോത്തമനില്‍ നിന്ന് അഖിലേഷ് ഏറ്റുവാങ്ങി.

നിലവില്‍ പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളുത്പാദിപ്പിക്കുന്നത്. മേഖലയില്‍ തൊഴിലെടുക്കാന്‍ യുവാക്കള്‍ തയ്യാറാകാത്ത കാലത്തും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കള്ള്‌ചെത്ത് അഖിലേഷിനെ പോലുള്ളവരാണ് നിലനിര്‍ത്തുന്നത്. ചെറുപ്പക്കാര്‍ക്കൊപ്പം പഴയ തലമുറയും വിദേശ മദ്യത്തിലേക്ക് ചുവടു മാറി പോയപ്പോഴും കള്ള് ഉപയോഗിക്കുന്നത് ഗ്രാമീണരും ടൂറിസ്റ്റുകളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News