സ്വാശ്രയ ഫീസിലെ സുപ്രിംകോടതി വിധി വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കി; കുട്ടികള്‍ക്ക് പഠനാവസരം നഷ്ടപ്പെടില്ലെന്ന്‌ സര്‍ക്കാര്‍ ഉറപ്പുവരുത്തണം; കോടിയേരി

തിരുവനനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് സംബന്ധിച്ച സുപ്രീംകോടതി വിധി നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണെന്ന് സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. യോഗ്യതനേടിയ പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന്‌ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിപ്രകാരം അന്തിമമായ ഫീസ്‌ നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ്‌ നിയന്ത്രണ സമിതിക്കാണ്‌. ഫീസ്‌ നിയന്ത്രണ സമിതിയുടെ നടപടികള്‍ വേഗം പൂര്‍ത്തീകരിച്ച്‌ അന്തിമമായ ഫീസ്‌ തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമപരമായി സാദ്ധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആ‍വശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here