മുഖ്യമന്ത്രി പിണറായി ഇടപ്പെട്ടു; ഓണക്കാലത്ത് കേരളത്തിന് പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കുകള്‍ കുറയ്ക്കുന്നതിന് കേരളത്തിന് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെത്തുടര്‍ന്നാണ് കേന്ദ്രം ട്രെയിനുകള്‍ അനുവദിച്ചത്.


മുഖ്യമന്ത്രി പറയുന്നു:

ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു.

ചെന്നെയില്‍നിന്ന് എറണാകുളത്തേക്ക് സ്പതംബര്‍ 8, 15, 22, 29 തീയതികളില്‍ പ്രത്യേക ട്രെയിന്‍ ഉണ്ടാകും. എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സപ്തംബര്‍ 10, 17, 24, ഒക്ടോബര്‍ 1 തീയതികളില്‍ ട്രെയിന്‍ ഉണ്ടാകും. ഇതുകൂടാതെ സപ്തംബര്‍ 1ന് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും (സുവിധ) സപ്തംബര്‍ 3ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിന്‍ ഓടിക്കും.

ആഗസ്റ്റ് 31ന് തിരുനല്‍വേലിയില്‍നിന്ന് മംഗലാപുരത്തക്കും സപ്തംബര്‍ 1ന് മംഗലാപുരത്തുനിന്ന് തിരുനല്‍വേലിയിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകും.

സപ്തംബര്‍ 6ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും സപ്തംബര്‍ 7ന് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ ഉണ്ട്. സപ്തംബര്‍ 1ന് സെക്കന്തരാബാദില്‍നിന്ന് കൊച്ചുവേളിയിലേക്കും സപ്തംബര്‍ 6ന് കൊച്ചുവേളിയില്‍നിന്ന് സെക്കന്തരാബാദിലേക്കും ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സപ്തംബര്‍ 1ന് മഹാരാഷ്ട്രയിലെ നന്ദേദില്‍നിന്ന് എറണാകുളത്തേക്കും സപ്തംബര്‍ 4ന് തിരിച്ച് നന്ദേദിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News