ആള്‍ദൈവങ്ങളെ ഭയമുള്ളവര്‍ കാണും; എനിക്ക് ഭയമില്ല; രൂക്ഷ പ്രതികരണവുമായി ഷാറൂഖ് ഖാന്‍

മുംബൈ: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന് 20 വര്‍ഷം ശിക്ഷ വിധിച്ച കോടതി വിധിയോട് ഹിന്ദിമേഖലയില്‍ വലിയ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയ രംഗത്തുള്ളവര്‍ മാത്രമല്ല സിനിമ സാംസ്‌കാരിക മേഖലയിലും അധികമാരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതിനിടയിലാണ് ബോളിവുഡില്‍ നിന്നും ശക്തമായ പ്രതിഷേധവുമായി കിംങ് ഖാന്‍ ഷാറൂഖ് രംഗത്തെത്തിയത്.

വിവാദങ്ങളെ ഭയപ്പെട്ട് മറ്റുള്ളവരെല്ലാം മൗനികളായപ്പോള്‍ രൂക്ഷ പ്രതിഷേധവുമായാണ് ബോളിവുഡിന്റെ ബാദ്ഷ കളം നിറഞ്ഞത്. ഗുര്‍മീതിനെതിരായ ശിക്ഷാ വിധിയില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ സൂപ്പര്‍ താരം ഇത്തരം വിധികള്‍ സമൂഹം പാഠമാക്കണണെന്നും അഭിപ്രായപ്പെട്ടു. കപട സ്വാമിമാരെ ആരാധിക്കുന്നവര്‍ ക്രീയാത്മകമായി ചിന്തിക്കാന്‍ തയ്യാറാകണമെന്നും ഖാന്‍ ആവശ്യപ്പെട്ടു.

ഷാരൂഖ് ഖാന്‍ ടോക്ക് ഷോ എന്ന പരിപാടിക്കിടെയായിരുന്നു റാം റഹീമിനെതിതായ കോടതി വിധിയെത്തിയത്. തത്സമയം പ്രതികരണവുമായാണ് ഷാരൂഖ് കൈയ്യടി നേടിയത്. അതേസമയം ഷാരൂഖിന്റെ പ്രതികരണം എയര്‍ ചെയ്യാന്‍ ചാനല്‍ വിസമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. നേരത്തേയും വിവാദവിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel