സ്വാശ്രയ മെഡിക്കല്‍ ഫീസ് 10 ലക്ഷത്തില്‍ താഴെ ആയി ചുരുങ്ങിയേക്കുമെന്ന് സൂചന; അന്തിമ തീരുമാനം സെപ്തംബര്‍ 17ന് ശേഷം ചേരുന്ന യോഗത്തില്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് 10 ലക്ഷത്തില്‍ താഴെ ആയി ചുരുങ്ങിയേക്കുമെന്ന് സൂചന. സെപ്തംബര്‍ 17ന് ശേഷം ചേരുന്ന രാജേന്ദ്രബാബു കമ്മിറ്റി യോഗം ഫീസ് ഘടനയില്‍ അന്തിമ തീരുമാനം എടുത്തേക്കും. എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികളുടെ ഫീസ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് പിന്നാക്കക്ഷേമമന്ത്രി എകെ ബാലന്‍ അറിയിച്ചു.

സുപ്രീംകോടതി വിധിയോടെ താളം തെറ്റിയ സ്വാശ്രയ ഫീസ് ഘടനയില്‍ അന്തിമ തീരുമാനം എതാനും ദിവസങ്ങള്‍ക്ക് അകം ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിക്കാന്‍ ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ഇതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അന്തിമഫീസ് ഉടന്‍ നിശ്ചയിക്കണമെന്ന് ഫീസ് റെഗുലേറ്ററി കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത്. സെപ്തംബര്‍ 17ന് ശേഷം ചേരുന്ന രാജേന്ദ്രബാബു കമ്മിറ്റി യോഗം ഫീസ് ഘടനയില്‍ അന്തിമ തീരുമാനം എടുത്തേക്കും. സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് 10 ലക്ഷത്തില്‍ താഴെ ആയി ചുരുങ്ങിയേക്കുമെന്ന് ലഭിക്കുന്ന സൂചന.

അതിനിടെയില്‍ എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികളുടെ ഫീസ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് പിന്നാക്കക്ഷേമമന്ത്രി എകെ ബാലന്‍ അറിയിച്ചു. നീറ്റ് ലീസ്റ്റില്‍ നിന്നും പ്രവേശനം ലഭിക്കുന്ന പട്ടികജാതി കുട്ടികളുടെ ഫീസ് ഏതായാലും സര്‍ക്കാര്‍ നല്‍കും. അതിന്റെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ അത്തരം മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാകള്‍ക്കും കടുത്ത ആശങ്കയാണ് നിലനിള്‍ക്കുന്നത്. അലോട്ട്‌മെന്റിനായി എത്തിയ രക്ഷിതാക്കളില്‍ പലരും കടുത്തക്ഷോഭത്തോടെയാണ് സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ചത്.

തിരുവനനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പ്രവേശന നടപടികളില്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ്് അധികൃതര്‍ ബാങ്ക് ഗ്യാരണ്ടിക്കായി വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദം ചെലുത്തുന്നതായി രക്ഷിതാകളില്‍ ചിലര്‍ മാധ്യമങ്ങളോട് പരാതിപ്പെട്ടു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ബാങ്ക് ഗ്യാരണ്ടി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി.

ബാങ്ക് ഗ്യാരണ്ടി വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ബാങ്ക് മോധാവിമാരുടെ യോഗം വിളിച്ചു നാളെ യോഗം മൂന്ന് മണിക്ക് ആവും യോഗം ചേരുക. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫിനാന്‍സ് സെക്രട്ടറിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെത്തെ യോഗത്തോടെ വിദ്യാര്‍ത്ഥികളുടെ ആശങ്കക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News