മഞ്ഞക്കടലിലെ അത്ഭുതം റെനെച്ചായന്‍ കണ്ടിട്ടുണ്ടോ; കണ്ടിട്ടില്ലേല്‍ ബാ; കൊച്ചിക്ക് ബാ; പറയുന്നതാരെന്ന് കണ്ടോ

കൊച്ചി; ഐ എസ് എല്‍ നാലാം പതിപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ ശേഷിക്കെ രാജ്യമാകെ കാല്‍പന്ത് ലഹരി ആഞ്ഞടിക്കുകയാണ്. കഴിഞ്ഞു പോയ മുന്ന് സീസണുകളും ചൂണ്ടികാട്ടുന്ന ഒരു സത്യമുണ്ട്. ആരാധകരുടെ ആവേശത്തിന്റെ കാര്യത്തില്‍ മറ്റാരെക്കാളും മുന്നില്‍ നമ്മുടെ സ്വന്തം കേരളാ ബ്ലാസ്‌റ്റേഴ്‌സാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

മഞ്ഞക്കടലില്‍ ഒളിപ്പിച്ചു വെച്ച അത്ഭുതം കണ്ട് വിദേശതാരങ്ങളും അല്ലാത്തവരുമെല്ലാം പലവട്ടം അത്ഭുതം കൂറിയിട്ടുണ്ട്. ഇക്കുറി ബാസ്റ്റേഴ്‌സിന്റെ ആശാനായെത്തുന്ന റെനെ മുളന്‍സ്റ്റീന്‍ ഇത് കാണാനിരിക്കുന്നതേയുള്ളു.

പറയുന്നത് മറ്റാരുമല്ല. മഞ്ഞപ്പടയുടെ നായകനായ ആരോണ്‍ ഹ്യൂസാണ് റെനെച്ചായനോട് ഇക്കാര്യം പറഞ്ഞത്.

ഓള്‍ഡ് ട്രാഫോഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 75000 ആരാധകരും ഒക്കെ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും, പക്ഷെ അതിനെക്കാളും വലിയ അത്ഭുതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാത്തിരിക്കുന്നതെന്ന് ഓര്‍ക്കുക. മാഞ്ചസ്റ്റര്‍ ആരാധകരുടെ ചാനലായ ഫുള്‍ ടൈം ഡെവിള്‍സിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ റെനെ മുളന്‍സ്റ്റീന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ഞപ്പടയുടെ ആരാധകരാണ് തന്നെ ഏറ്റവും കൂടുതല്‍ ആഘര്‍ഷിച്ചതെന്ന കാര്യവും റെനെച്ചായന്‍ വിശദമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here