പാറ്റൂരിലെ കയ്യേറ്റം സ്ഥിരീകരിച്ച് സര്‍ക്കാര്‍; ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയില്‍, ഇത് തിരിച്ചുപിടിക്കണം

തിരുവനന്തപുരം: പാറ്റൂരിലെ കയ്യേറ്റം സ്ഥിരീകരിച്ച് സര്‍ക്കാര്‍ തിരുവനനന്തപുരം വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിവാദ ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഇത് കൈയേറ്റമാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ജല അതോറിറ്റിയുടെയും സര്‍ക്കാരിന്റേയും ഭൂമി കൈയേറിയാണ് ഫ്ളാറ്റ് നിര്‍മിച്ചതെന്നും ഈ ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരെ പ്രതിചേര്‍ത്ത് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(ഡി) എന്നീ വകുപ്പുകളും ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളുമാണ് ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News