വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും; ബാബു ആന്‍റണി താമസം മാറി

ഹൂസ്റ്റൺ∙ ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും  അമേരിക്കയിലെ ബാബു ആന്റണിയുടെ വീടിനു സമീപമുള്ള വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും കയറി. ബാബു ആന്റണിയുടെ സഹോദരൻ തമ്പി ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.  ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഹൂസ്റ്റണില്‍ കനത്ത മഴ തുടരുകയാണെന്നും ബാബു ആന്റണി വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറിയെന്നും തമ്പി ആന്‍റണി പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.  75 സെന്റിമീറ്റർ മഴയാണ് ഈ ദിവസങ്ങളി‍ൽ ഹൂസ്റ്റണിൽ പെയ്തത്. ഇത് അമേരിക്കയെ ആകെ ഉലച്ചിട്ടുണ്ട്. നിരവധി പേര്‍ വീടുപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

തമ്പി ആന്‍റണിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

Huston Harvey USA is still strong . 75 cm of rain in one day which is equal to one full year of rainfall in Houston area . What a terrible situation! Report from my brother Babu Antony
He moved to a friend’s house with family . they are fine for the time being. Lot of water outside but no water inside. Highways are closed .
Also alligators and snakes are lost their ways and appeared at frond door he said .
All in 1 Mile around our house he said.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here