നര്‍ത്തകിയും സംഗീത സം‍വിധായകന്‍ ബിജിബാലിന്റെ ഭാര്യയുമായ ശാന്തി ബിജിപാല്‍ അന്തരിച്ചു

നർത്തകിയും സംഗീത സംവിധായകന്‍ ബിജിബാലിന്‍റെ ഭാര്യയുമായ ശാന്തി ബിജിബാൽ അന്തരിച്ചു. 36 വയസായിരുന്നു. ഇന്ന് വൈകീട്ട് കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിനെ ബാധിച്ച അസുഖത്തെതുടര്‍ന്നായിരുന്നു മരണം സം‍ഭവിച്ചത്.

ക‍ഴിഞ്ഞ ദിവസം കു‍ഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ​

അറിയപ്പെടുന്ന നര്‍ത്തകിയായിരുന്നു ശാന്തി. വീട്ടില്‍ നിരവധി കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ജനുവരിയില്‍ ‘സകലദേവ നുതേ’ എന്ന പേരില്‍ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ബിജിബാല്‍ തന്നെയാണ് ഇതിനു സംഗീതം പകര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News