കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; ഒരു ലിറ്റര്‍ ശുദ്ധജലം ഇനി രണ്ടു രൂപയ്ക്ക്

കൊല്ലം: അന്തരീക്ഷത്തിലെ ഈര്‍പ്പത്തില്‍ നിന്ന് ജലം വേര്‍തിരിച്ചെടുക്കുന്ന യന്ത്രം കൊല്ലത്ത് എത്തി. കുടിവെള്ളം കിട്ടാ കനിയാകുമ്പോള്‍ വാട്ടര്‍ മേക്കറുകള്‍ ആ പ്രതിസന്ധിയെ പരിഹരിക്കും. ജല ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കൃഷിയുള്‍പെടെ പുതിയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാം.

കൊല്ലം ഗ്രീന്‍ ഗേറ്റ് എന്ന ഏജന്‍സിയാണ് കൗതുകമെന്നോ ആശ്ചര്യമെന്നോ വിശേഷിപ്പിക്കാവുന്ന വെള്ളം ഉല്‍പാദിപ്പിക്കുന്ന യന്ത്രം കൊല്ലത്ത് എത്തിച്ചത്. അന്തരീക്ഷത്തിലെ സമൃദ്ധമായ ഈര്‍പ്പത്തില്‍ നിന്ന് ജലം വേര്‍തിരിച്ചെടുക്കുന്നതാണ് പ്രക്രിയ. അന്തരീക്ഷത്തിലെ ഈര്‍പ്പം ഊറ്റി ലഭിക്കുന്ന വെള്ളം ആദ്യം യുവി ഫില്‍ട്രേഷന്‍ ചെയ്ത് ശേഷം നാലു മിനറല്‍ ഫില്‍ട്രേഷന്‍ പിന്നിട്ട്, വീണ്ടും യുവി ഫില്‍ട്രേഷന്‍ ചെയ്താണ് ശുദ്ധജലമായി മാറുന്നതെന്ന് വാട്ടര്‍ മേക്കറിന്റെ വിതരണാവകാശം നേടിയ സുന്ദര്‍ സേതു ലാല്‍ അവകാശപ്പെട്ടു.

120 ലിറ്റര്‍ മുതല്‍ 5000 ലിറ്ററിന്റെ സംഭരണ ശേഷിയുള്ള യന്ത്രങ്ങള്‍ വരെ ലഭ്യമാണ് ഗാര്‍ഹികാവശ്യത്തിനും കൃഷിക്കും ഫലപ്രദമായി ഉപയോഗിക്കാമെന്നത് വലിയ ആശ്വാസമാണ് പകരുന്നത്.

രണ്ടര ലക്ഷം രൂപയാണ് 120 ലിറ്ററിന്റെ യന്ത്രത്തിന് വില. ഒരു ലിറ്റര്‍ ശുദ്ധജലം രണ്ടു രൂപയ്ക്ക് ഉല്‍പ്പാദിപ്പിക്കാമെന്നാണ് കമ്പനി വാഗ്ദാനം. 70 ശതമാനം ഹുമിഡിറ്റിയുണ്ടെങ്കില്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് 140 ലിറ്റര്‍ വെള്ളം വരെ ലഭിക്കുമെന്നും കമ്പനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News