വളളത്തില്‍ ഇടിച്ച ഹോങ്കോങ് കപ്പല്‍ പോര്‍ട്ട് ബ്ലയറില്‍ എത്തിക്കുമെന്ന് നാവികസേന; അന്വേഷണവുമായി സഹകരിക്കുമെന്ന് കപ്പല്‍ അധികൃതര്‍

കൊച്ചി: കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധന വളളത്തില്‍ ഇടിച്ച ഹോങ്കോങ് കപ്പല്‍ പോര്‍ട്ട് ബ്ലയറില്‍ എത്തിക്കുമെന്ന് നാവികസേന. അന്വേഷണവുമായി സഹകരിക്കുമെന്ന് കപ്പല്‍ അധികൃതര്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തെ അറിയിച്ചു. കപ്പല്‍ രണ്ട് ദിവസത്തിനുള്ളില്‍ പോര്‍ട്ട് ബ്ലയറില്‍ എത്തിക്കും. സംഭവം ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അന്വേഷിക്കും.

കൊച്ചിയില്‍ നിന്ന് 400 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പില്‍ തിരികെ എത്തിക്കാന്‍ നാവികെ സേന രണ്ട് ദിവസം മുമ്പ് ശ്രീലങ്കയിലേക്ക് തിരിച്ചിരുന്നു. കൊച്ചിയിലോ പോര്‍ട്ട് ബ്ലെയറിലോ എത്താനായിരുന്നു നിര്‍ദ്ദേശം. ഇത് പരിഗണിച്ചാണ് അന്വേഷണവുമായി സഹകരിക്കാമെന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചത്. ഈ മാസം 26നുണ്ടായ അപകടത്തില്‍ ആറു മത്സ്യബന്ധന തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News