ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ യുഎഇയില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗജന്യം. യുഎഇയിലെ ടെലികോം കമ്പനിയായ എത്തിസലാത്താണ് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുന്നത്. യുഎഇ സിം ഉപയോഗിക്കുന്ന ആര്‍ക്കും മാളുകളിലും പൊതു ഇടങ്ങളിലും എത്തിസലാത്ത് ഒരുക്കിയ വൈഫൈ സൗകര്യം സൗജന്യമായി ഉപയോഗിക്കാനാകും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 9 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.
ഉപഭോക്താക്കളുടെ ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിനായാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് എത്തിസലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് അല്‍ഖൗലി പറഞ്ഞു. ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ബീച്ച്, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍, വിമാനത്താവളം തുടങ്ങി എല്ലായിടങ്ങളിലും വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്.
സൗജന്യ ഇന്റര്‍നെറ്റ് സേവനത്തിനായി ഉപയോക്താക്കള്‍ ഒരു പ്രാവശ്യം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിന്‍ നമ്പരും പാസ്‌വേഡും ഇത്തിസാലാത്ത് എസ്എംഎസ് ആയി അയച്ചുകൊടുക്കും. UAE WiFi by Etisalat എന്ന എസ്എസ്‌ഐഡി സിഗ്‌നലിലാണ് സൗജന്യ വൈഫൈ ലഭിക്കുക.
Get real time update about this post categories directly on your device, subscribe now.