പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് ജംബോ സര്‍ക്കസ്

തിരുവനന്തപുരം: സര്‍ക്കസ് കാഴ്ചകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജംബോ സര്‍ക്കസ് തിരുവനന്തപുരത്തെത്തുന്നത്. അഭ്യാസകാഴ്ചകള്‍ ഒരുക്കി പഴയ സര്‍ക്കസ് ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറെടുക്കുന്ന ഈ സര്‍ക്കസ് കൂടാരം ഒരുമാസത്തോളം അനന്തപുരിക്ക് ആവേശം പകരും.

എഴുപത് ഇന്ത്യന്‍ കലാകാരും മുപ്പതോളം ആഫ്രിക്കന്‍ മണിപ്പൂരി അഭ്യാസികളും പങ്കെടുക്കുന്ന സര്‍ക്കസ് ഒട്ടേറെ പുതുമയുമായാണ് എത്തിയിരിക്കുന്നത്. ഓണക്കാലത്തെ ആഘോഷം ലക്ഷ്യമിട്ടാണ് ജംബോ ടീം ഇവിടെ എത്തിയിരിക്കുന്നത്. ദിവസവും നിരവധി പേരാണ് പഴയകാല സര്‍ക്കസ് ആവേശത്തില്‍ പങ്കുചേരാന്‍ പുത്തരികണ്ടത്ത് എത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here