നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവം; അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്ത വിട്ടയച്ചു

കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തിൽ നടൻ അജു വർഗീസ് അറസ്റ്റിൽ. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജുവിനെ ജാമ്യത്തിൽ വിട്ടു.

കേസില്‍ നേരത്തെ അജു വര്‍ഗീസില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു സമര്‍പ്പിച്ച ഹര്‍ജി ഇതിനിടെ ഹൈക്കോടതി തള്ളി.

അക്രമത്തിനിരയായ നടി തനിക്ക് പരാതി ഇല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോകാനായിരുന്നു പൊലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കളമശേരി സിഐ എസ് ജയകൃഷണന്റെ നേതൃത്വത്തിലുള്ള സംഘം അജു വര്‍ഗീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ വകുപ്പ് പ്രകാരമാണ് നടപടി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അജു നടിയുടെ പേര് വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News