സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷപരിപാടികള്‍ക്ക് ഞായറാഴ്ച തുടക്കം; മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യാതിഥി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ഈ വര്‍ഷത്തെ ഓണം വാരാഘോഷപരിപാടികള്‍ക്ക് സെപ്തംബര്‍ മൂന്നിന് തിരുവനന്തപുരത്ത് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യഅതിഥിയാകുന്ന ചടങ്ങില്‍ നടി മഞ്ജുവാര്യരുടെ നൃത്തവും അരങ്ങേറും.

ഓണാഘോഷത്തിന്റെ വരവ് അറിയിച്ച് സെപ്തംബര്‍ ഒന്നിന് വൈകുന്നേരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കനകക്കുന്ന് കൊട്ടാരവളപ്പില്‍ പതാക ഉയര്‍ത്തുന്നതോടെയാണ് ഇത്തവണത്തെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍, മന്ത്രി എം.എം.മണി നിര്‍വ്വഹിക്കും. ഓണം വാരാഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക.

ടൂറിസം മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷത്തിന് തിരിതെളിക്കും. മെഗാസ്റ്റാര്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യഅതിഥിയായിരിക്കും. ഉദ്ഘാടനപരിപാടിക്ക് പിന്നാലെ നടി മഞ്ജുവാര്യര്‍ നൃത്തവിസ്മയം തീര്‍ക്കും. പിന്നണി ഗായകരായ വിജയ് യേശുദാസ്, വിധുപ്രതാപ് തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശ ചടങ്ങിനെ ആകര്‍ഷകമാക്കും. ശേഷം നന്‍മനിറവില്‍ നല്ലോണം എന്ന ദൃശ്യശ്രാവ്യപരിപാടിയും അരങ്ങേറും.

സര്‍ക്കാര്‍ ഒരുക്കുന്ന ഓണാഘോഷപരിപാടികള്‍ ഈ വര്‍ഷം നഗരത്തിനകത്തും പുറത്തുമായി മുപ്പത് വേദികളില്‍ നടക്കും. ശംഖുമുഖത്തെ വേദി സ്ത്രീകളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. സെന്റര്‍ സ്റ്റേഡിയത്തില്‍ വിവിധ മാധ്യമസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന കലാവിരുന്ന് നടക്കും. 14 ജില്ലകളിലെയും ജില്ലാ ടൂറിസം പ്രോമോഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ അതത് ജില്ലകളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ ഒന്‍പതിന് നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷപരിപാടികള്‍ക്ക് സമാപനമാകു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel