ദിലീപിന് വേണ്ടി ഫ്ളക്‌സ് അടിച്ച് ഫാന്‍സുകാര്‍; ഒടുവില്‍ നാണംകെട്ട് മടക്കം

കൊച്ചി: ഹൈക്കോടതി ജാമ്യം അനുവദിച്ചാല്‍ തങ്ങളുടെ പ്രിയതാരത്തിന് ഗംഭീര സ്വീകരണമൊരുക്കാന്‍ പിആര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ ദിലീപ് ഫാന്‍സ് അസോസിയേഷനുകള്‍ തയ്യാറെടുത്തിരുന്നു. ആലുവ സബ്ജയില്‍ മുതല്‍ ദിലീപിന്റെ വീടു വരെ റോഡ് ഷോ നടത്താനായിരുന്നു ഫാന്‍സ് അസോസിയേഷനുകളുടെ തീരുമാനം.

എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ അഴിക്കുള്ളില്‍ തന്നെയായി ദിലീപ്. ഒടുവില്‍ നാണംകെട്ട മടക്കമായിരുന്നു ജനപ്രിയന്റെ ഫാന്‍സുകാര്‍ക്ക്. ദിലീപിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും കടുത്തശ്രമത്തില്‍ തന്നെയായിരുന്നു ഇവര്‍.

ജാമ്യം നിഷേധിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ, ദിലീപിനെ പിന്തുണച്ച് ഇവര്‍ ആലുവയില്‍ പ്രകടനം നടത്തുകയും ചെയ്തു. ആലുവ ടൗണ്‍ ഹാളിന് മുന്നിലായിരുന്നു പ്രകടനം. ദിലീപ് അനുകൂല മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രകടനം. കേസില്‍ ദിലീപ് നിരപരാധിയാണെന്നും അദ്ദേഹത്തോടൊപ്പം മരണം വരെ ഉണ്ടാകുമെന്നും ഇവര്‍ ആവര്‍ത്തിച്ച് വിളിച്ചു പറയുന്നുണ്ടായിരുന്നു.

ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന നേതാവ് റിയാസ് ഖാനാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

നടി ക്രൂരമായി ആക്രമിക്കപ്പെട്ട കേസില്‍ അകത്തായവന് ജാമ്യം കിട്ടാത്തതിന് ഇങ്ങനെ ഒരു പ്രകടനം നടത്താന്‍ ഇവന്‍മാര്‍ക്ക് ഉളുപ്പുമില്ലേയെന്നാണ് സോഷ്യല്‍മീഡിയയുടെ ചോദ്യം. പീഡനക്കേസില്‍ അകത്തായ, ഗുര്‍മീത് റാമിന് വേണ്ടി തെരുവുയുദ്ധം നടത്തിയവരും ദിലീപ് ഫാന്‍സും തമ്മില്‍ വ്യത്യാസമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News