മുംബൈയിലെ മഴയില്‍ അഞ്ചു മരണം; നേരിയ ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

മുംബൈ: കനത്തമഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മലയാളികള്‍ ഏറെയുള്ള ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. ശനിയാഴ്ച തുടങ്ങിയ മഴയില്‍ ഇതുവരെ അഞ്ചു പേര്‍ മരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിറുത്തിവച്ച ലോക്കല്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഓവുചാലുകള്‍ നിറഞ്ഞുകവിഞ്ഞതോടെ റോഡുകളിലൂടെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ തുടരുകയാണ്. മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണതും റോഡ് ഗതാഗതത്തെ ബാധിച്ചു.

നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. മഴ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ചെറിയ തോതില്‍ ആരംഭിച്ച മഴ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായി പെയ്യുകയായിരുന്നു.

2005ന് ശേഷമുള്ള ഏറ്റവും കനത്തമഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്തുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News