ലീഡ്‌സ് ടെസ്റ്റില്‍ വിന്‍ഡീസിന് ചരിത്രവിജയം; ഇംഗ്ലണ്ടില്‍ വിജയം നേടുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം

2000ശേഷം ആദ്യമായാണ് വിന്‍ഡീസ് ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് വിജയം നേടുന്നത്. 17 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയം നേടുമ്പോള്‍ അത് വിന്‍ഡീസിന് ചരിത്ര മുഹൂര്‍ത്തം കൂടിയാണ്. വിന്‍ഡീസിന് ക്രിക്കറ്റെന്നാല്‍ ടി20 മാത്രമാണെന്ന ധാരണക്ക് കൂടിയാണ് മാറ്റം വരുന്നത്. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 11ന് സമനിലയിലാണ് ഇരു ടീമുകളും.

ഷായി ഹോപ് എന്ന 23കാരന്റെ ബാറ്റിംഗ് മികവിലാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സ് 322 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിന് വേണ്ടി ഹോപ്‌സ് പുറത്താകാതെ 118 റണ്‍സാണ് വാരിക്കൂട്ടിയത്. ഒന്നാം ഇന്നിംഗ്‌സിലും ഹോപ്‌സ് 147 റണ്‍സ് നേടിയിരുന്നു.

ഹെയിഡിംഗില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ ഹോപ്‌സിനെ തേടിയെത്തി. കളിയിലെ താരവും ഹോപ്പ് എന്ന 23കാരന്‍ തന്നെയാണ്. ആദ്യ ടെസ്റ്റില്‍ എഡ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനോടേറ്റ 209 റണ്‍സ് തോല്‍വിക്ക് കൂടി മധുര പ്രതികാരമായിരുന്നു വിന്‍ഡീസിന് റണ്ടാം ടെസ്റ്റ് ജയം. സെപ്തംബര്‍ 7ന് ലോര്‍ഡിലാണ് മൂന്നാം ടെസ്റ്റ്. ക്രിക്കറ്റിന്റെ മക്കയില്‍ വിന്‍ഡീസ് ചരിത്രം കുറിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here