വാഹന പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട് :കോഴിക്കോട് നഗരത്തില്‍ 6 ദിവസത്തിനിടെ കണ്ടെത്തിയത് 578 നിയമലംഘനങ്ങള്‍,ഈടാക്കിയ പിഴ 4.18 ലക്ഷം രൂപ, 63 ലൈസന്‍സുകള്‍ സസ്പെന്റ് ചെയ്തു.

ഈ മാസം 19 മുതല്‍ 24 വരെയുളള 6 ദിവസങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് 578 നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

4,18,700 രൂപ പിഴയായി വാഹന ഉടമകളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുകയുെ ചെയ്തു. സ്പീഡ് ഗവേണര്‍ ഉപയോഗിക്കാത്ത 12 കേസ്, നികുതി അടക്കാത്ത 5 കേസ്, എയര്‍ഹോണ്‍ ഉപയോഗിച്ച 13 കേസ്, വാഹനത്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയ 31 കേസുമാണ് പരിശേധനയില്‍ കണ്ടെത്തിയത്.

കൂടാതെ റോഡ് നിയമങ്ങളും സിഗ്‌നലുകളും അനുസരിക്കാത്ത 197 കേസും കണ്ടെത്തി പിഴ ഈടാക്കി. വാഹനം ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 17 കേസിലും വാഹനങ്ങളില്‍ ഓവര്‍ലോഡ് കയറ്റിയ 12 കേസിലും 29 വാഹനാപകടങ്ങളിലും മറ്റ് നിയമലംഘനങ്ങളില്‍ നിന്നായി 5 കേസിലും ഉള്‍പ്പെടെ 63 ലൈസന്‍സുകളും സസ്പെന്റ് ചെയ്തു.

മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കുകയും ഓണം – ബക്രീദ് ആഘോഷങ്ങള്‍ അടുത്ത സാഹചര്യത്തില്‍ നഗരത്തില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തതാണ ്വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News