10 വയസുകാരന്റെയും 18കാരിയുടെയും പ്രണയത്തിന് ‘വിലക്കേര്‍പ്പെടുത്തി’ സ്മൃതി ഇറാനി

പത്തു വയസുകാരന്റെയും 18കാരിയുടെയും പ്രണയം പ്രമേയമാക്കിയ സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശം. സോണി സംപ്രേഷണം ചെയ്ത ‘പെഹ്രെദാര്‍ പിയാ കി’ എന്ന സീരിയലാണ് കേന്ദ്ര ഇടപെടലിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയത്.

വെള്ളിയാഴ്ചയായിരുന്നു സീരിയലിന്റെ അവസാന സംപ്രേഷണം. കുട്ടികളില്‍ തെറ്റായ സന്ദേശം പരത്താന്‍ ഇടയാക്കുന്നു എന്ന് ആരോപിച്ച് പ്രേക്ഷകരില്‍ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ സോണിയോട് സീരിയലിന്റെ സമയം പ്രൈംടൈമില്‍ നിന്ന് മാറ്റണമെന്നും സീരിയല്‍ ബാലവിവാഹത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് എഴുതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചാനല്‍ ഈ നിര്‍ദേശം നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതു പോരാ, സീരിയല്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്ന് സ്മൃതി നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം, സീരിയലില്‍ കുടുംബവുമായി കാണാന്‍ പറ്റാത്തതൊന്നും ഇല്ലെന്നും ഒരു ബാലനും പെണ്‍കുട്ടിയും തമ്മിലുള്ള ഒരു തീവ്രവും സത്യസന്ധവും മധുരവുമായ ഒരു ബന്ധത്തിന്റെ കഥയാണതെന്നും നിര്‍മ്മാതാക്കള്‍ പ്രതികരിച്ചു. ശശി മിത്തല്‍, സുമീത് മിത്തല്‍ എന്നിവരാണ് സീരിയലിന്റെ നിര്‍മ്മാതാക്കള്‍.

10 വയസുകാരന്‍ 18 വയസുകാരിയെ വിവാഹം കഴിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. മരണശയ്യയില്‍ കിടക്കുന്ന ബാലന്റെ അച്ഛന്, മകന്റെ രക്ഷിതാവാകാം എന്ന് പെണ്‍കുട്ടി വാക്ക് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News