മികു ഇനി ബംഗളൂരു എഫ്‌സിയില്‍

ഐഎസ്എല്‍ സീസണിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണ് ബംഗളൂരു എഫ്‌സി. കഴിഞ്ഞ ദിവസം തങ്ങളുടെ ഏഴാം വിദേശ സൈനിങ്ങ് പൂര്‍ത്തിയാക്കി ബംഗളൂരു എഫ്‌സി വെന്‍സ്വേല ഫോര്‍വേഡ് മികു ആണ് ബംഗളൂരുവിലെത്തിയിരിക്കുന്നത്. സെഗുണ്ട ഡിവിഷനിലെ റയല്‍ വല്ലോര്‍കയില്‍ നിന്നാണ് ഇപ്പോള്‍ താരം ഐഎസ്എല്ലിലേക്ക് എത്തുന്നത്.

ബംഗളൂരു എഫ്‌സിയില്‍ സൈന്‍ ചെയ്യുന്ന ആദ്യത്തെ ലാറ്റിനമേരിക്കന്‍ താരമാണ് മികു. ലാലിഗാ വമ്പന്മാരായ വലന്‍സിയ, സ്‌കോട്ട്‌ലന്‍ഡ് ചാമ്പ്യന്‍സ് കെല്‍ട്ടിക് എന്നീ ക്ലബുകളുടെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഏതൊരു നിമിഷവും കളിയുടെ ഗതി മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് മികു. വെന്‍സ്വേല രാജ്യാന്തര ടീമിന്റെയും അവിഭാജ്യ ഘടകമായിരുന്നു മികു. 11 ഗോളുകള്‍ വെന്‍സ്വേലക്ക് വേണ്ടി മികു നേടിയിട്ടുണ്ട്. ബ്രസീലിനെതിരെ ചിലിയില്‍ നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഗോളടിച്ചിരുന്നു മികു.

വലന്‍സിയ യൂത്ത് ടീമിലൂടെ വളര്‍ന്ന താരം ഗെറ്റാഫെയ്ക്കു വേണ്ടിയും ലാലിഗയില്‍ ബൂട്ടു കെട്ടിയിട്ടുണ്ട്. ഇരു ടീമുകള്‍ക്കു വേണ്ടിയും യൂറോപ്പാ ലീഗില്‍ കളിച്ച പരിചയസമ്പത്തും മികുവിന്റെ നേട്ടമാണ്. സ്‌കോട്ടിഷ് ക്ലബായ കെല്‍ട്ടിക്കിന് കളിക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗിലും മികു ഇറങ്ങിയിട്ടുണ്ട്. 201213ല്‍ സ്‌കോട്ടിഷ് ലീഗും സ്‌കോട്ടിഷ് ലീഗ് കപ്പും കെല്‍ട്ടിക്ക് നേടുമ്പോള്‍ മികുവും ടീമില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News