ഗോരഖ്പൂരില്‍ ശിശുമരണങ്ങള്‍ തുടരുന്നു; രണ്ടുദിവസത്തിനുള്ളില്‍ മരിച്ചത് 42 കുഞ്ഞുങ്ങള്‍; ദുരന്തത്തില്‍ നിന്ന് പാഠം പഠിക്കാതെ യോഗിയും സര്‍ക്കാരും

ലഖ്‌നൗ: യോഗിയുടെ ഉത്തര്‍പ്രദേശില്‍ ശിശുമരണങ്ങള്‍ തുടരുന്നു. രണ്ടുദിവസത്തിനുളളില്‍ 42 പിഞ്ചുകുട്ടികളാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞമൂന്നുദിവസത്തിനുള്ളില്‍ മരണമടഞ്ഞത് അറുപതില്‍ അധികമാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പതിനൊന്ന് പേര്‍ മരിച്ചത് ജപ്പാന്‍ ജ്വരം മൂലമാണെന്നും ബാക്കിയുളളവര്‍ ന്യൂമോണിയയും മറ്റു രോഗങ്ങള്‍ മൂലമാണെന്നും മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ പി.കെ സിങ് പറഞ്ഞു. നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ 25 കുട്ടികളാണ് മരിച്ചത്.

ഈ മാസം ആദ്യം ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് എഴുപതില്‍ അധികം കുട്ടികള്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

അതേസമയം, തുടര്‍ച്ചയായ ശിശുമരണത്തില്‍ പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here