ഞാന്‍ കള്ളനല്ലേ, കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കണം; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി പള്‍സര്‍ സുനി

ഞാന്‍ കള്ളനല്ലേ കള്ളന്റെ കുമ്പസാരം കേള്‍ക്കണോ, മാഡം ആരെന്ന ചോദ്യത്തിന് പള്‍സറിന്റെ ആദ്യ മറുപടി ഇതായിരുന്നു. പിന്നീട്  മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കോടുവില്‍ പള്‍സര്‍ പറഞ്ഞു; എന്റെ മാഡം കാവ്യ തന്നെ. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ മാഡം കാവ്യയുടെ അമ്മയാണെന്നായിരുന്നു കരുതിയിരുന്നത് എന്നാല്‍ ഒടുവില്‍ പള്‍സര്‍ തന്നെ എല്ലാം വെളിപ്പെടുത്തിയിരിക്കുന്നു. മാഡം കാവ്യ തന്നെ.

ഈ മാസം 16നുള്ളില്‍, ആലുവയിലെ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞആഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു സ്ത്രീയുടെ പങ്കും ഉയര്‍ന്ന് കേട്ടിരുന്നു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോള്‍ അത് ‘മാഡ’ത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ‘മാഡം’ എന്ന കഥാപാത്രം കേസിലേക്ക് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News