ദില്ലി: ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടര്‍മാര്‍ തമ്മിലുണ്ടായ വഴക്കിനൊടുവില്‍ ഇരയായത് നവജാതശിശു. രാജസ്ഥാന്‍ ജാധ്പൂരിലെ ഉമെയ്ദ് ആശുപത്രിയിലാണ് സംഭവം.
സിസേറിയനായി സ്ത്രീയെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ഡോക്ടര്‍മാര്‍ തമ്മിലുള്ള വാക്കുതര്‍ക്കും അടിപിടിയും. വഴക്കിനൊടുവില്‍ സിസേറിയനിലൂടെ പുറത്തെടുത്തപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിലുണ്ടായിരുന്ന സ്റ്റാഫുകളില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അശോക് നൈന്‍വാള്‍, എംഎല്‍ തക് എന്നീ ഡോക്ടര്‍മാരാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്. പ്രസവത്തിന് നേതൃത്വം നല്‍കുന്ന നൈന്‍വാളും അനസ്‌തേഷ്യ നല്‍കുന്ന എംഎല്‍ തകും തമ്മിലുണ്ടായ അഭിപ്രായഭിന്നതയാണ് ഒരു കുഞ്ഞിന്റെ മരണത്തിന് കാരണമായത്.
അടിയന്തരഘട്ടത്തില്‍ യുവതിക്ക് ചികിത്സ നല്‍കുന്നതിന് പകരം അടിപിടി കൂടിയ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

Get real time update about this post categories directly on your device, subscribe now.