തോല്‍വി മറക്കാന്‍ സാധിക്കുന്നില്ല; ശ്രീലങ്കന്‍ ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു

കൊളംബോ:ഇന്ത്യ നല്‍കിയ കനത്ത പ്രഹരം ശ്രീലങ്കയ്ക്ക് മറക്കാന്‍ സാധിക്കുന്നില്ല എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റിയുടെ ഒന്നടങ്കമുള്ള രാജി. ഇന്ത്യക്കെതിരായ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റി ഒന്നടങ്കം കഴിഞ്ഞ ദിവസം രാജിവെച്ചു. ചെയര്‍മാന്‍ സനത് ജയസൂര്യക്കൊപ്പം മുഴുവന് കമ്മിറ്റി അംഗങ്ങളും സ്ഥാനമൊഴിഞ്ഞു.

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപാധ്യക്ഷന്‍ മോഹന്‍ ഡിസില്‍വ ഇക്കാര്യം സ്ഥിരീകരിച്ചു.3-0ത്തിന് ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ അഞ്ച് ഏകദനിങ്ങളില്‍ മൂന്നെണ്ണത്തിലും ലങ്ക പരാജയം നേരിട്ടു. ജയസൂര്യയെക്കൂടാതെ രമേഷ് കലുവിതരണ, രഞ്ജിത് മധുരസിംഗെ, എറിക് ഉപാസന്ത, അസങ്ക ഗുരുസിന്‍ഹ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് ഒന്നിനാണ് ഈ കമ്മിറ്റിയെ ക്രിക്കറ്റ് ബോര്‍ഡ്‌ െതരഞ്ഞെടുത്തത്.ലങ്കന്‍ ആരാധകര്‍ ടീമിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു. ഇന്ത്യക്കെതിരായമൂന്നാം ഏകദിനത്തിലും തോറ്റതോടെ ആരാധകരുടെ ശൈലി മൊത്തം മാറി. ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റും വലിച്ചെറിഞ്ഞ് 15 മിനിറ്റോളം കളി തടസ്സപ്പെടുത്തുകയും ചെയ്തു ആരാധകര്‍ .

അതിന് മുമ്പ് ആദ്യ ഏകദിനം നടന്ന ധാംബുള്ളയില്‍ വെച്ച് ടീമിന്റെ വാഹനം തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു.അന്ന് കൂക്കി വിളിച്ച ആരാധകര്‍ അര മണിക്കൂറാണ് വാഹനം തടഞ്ഞിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News