‘കാവ്യയെ അറസ്റ്റ് ചെയ്യണം, ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ 100ശതമാനം പങ്ക്’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവന് നൂറുശതമാനം പങ്കുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍.

ഇപ്പോള്‍ അല്ലേ പള്‍സര്‍ ഇക്കാര്യം സുനി വെളിപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. കാവ്യയ്ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളും കാവ്യയുമായി ബന്ധപ്പെടുന്നതാണെന്നും ബഷീര്‍ ഒരു ചാനലിനോട് പറഞ്ഞു.

‘ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ട്. അതില്‍ സംശയമില്ല. ദിലീപിനും കാവ്യയ്ക്കും തുല്യമായ വെറുപ്പാണ് ആക്രമിക്കപ്പെട്ട നടിയോടും മഞ്ജുവാര്യരോടുമുളളത്. അതുപോലെ തന്നെ ഗീതുമോഹന്‍ ദാസിനോടും സംയുക്താവര്‍മ്മയോടും വെറുപ്പുണ്ട്. ആദ്യം ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നതാണ്. പിന്നീട് മഞ്ജുവാര്യരുടെ വിവാഹമോചനത്തിന് ശേഷം ആ കൂട്ട് അങ്ങ് പിരിഞ്ഞു. അതോട് കൂടിയിട്ടാണ് ഈ പ്രതികാര നടപടി തുടങ്ങിയത്.’- ബഷീര്‍ പറയുന്നു.

കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതാണ്. പൊലീസ് എന്തുകൊണ്ടാണ് അവര്‍ക്ക് ഇളവ് കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല. കേസില്‍ കാവ്യയും ദിലീപും തുല്യ കുറ്റക്കാര്‍ തന്നെയാണെന്നും ബഷീര്‍ ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News