മോഷണ ശ്രമം പരാജയപ്പെട്ടു; മോഷ്ടാവ് മാതാവിനൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ എടുത്തോടി; ഒടുവില്‍ സംഭവിച്ചത് ഇതാണ്‌

മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. മോഷ്ടാവ് മാതാവിനൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ എടുത്തോടി . സംഭവം നടന്നത്. കൊല്ലക്കടവ് ഗവ. മുഹമ്മദന്‍സ് ഹൈസ്‌കൂളിന് സമീപത്തുള്ള തടത്തില്‍ അനീഷിന്റെ വിട്ടില്‍.  ഉറങ്ങിക്കിടക്കവേ കഴുത്തില്‍ ആരോ പിടിച്ചതിനെ തുടര്‍ന്ന് വീട്ടുകാരി ഞെട്ടി എഴുന്നേറ്റപ്പോഴാണ് മോഷ്ടാവിനെ കണ്ടത്.

തുടര്‍ന്ന് ഇവര്‍ ബഹളം വെക്കുകയായിരുന്നു.ഇതോടെ മോഷ്ടാവ് ഉറങ്ങിക്കിടന്ന കുഞ്ഞിനെയും എടുത്ത് ഓടുകയായിരുന്നു, കുഞ്ഞിനെ കിട്ടിയത് വീട്ടില്‍ നിന്നും 500 മീറ്ററോളം മാറി റോഡില്‍ നിന്നും.

കുഞ്ഞിന്റെ അരഞ്ഞാണവും മാലയും അപഹരിച്ച ശേഷമായിരുന്നു മോഷ്ടാവ് കടന്നത്. വളയും തളയും മോഷ്ടിച്ചിട്ടില്ല. കുട്ടിയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്തിയവര്‍ കുട്ടിയെ സ്‌കൂളിനു സമീപത്തെ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News