കോപ്പലാശാന്‍ തന്ത്രങ്ങള്‍ മെനയുകയാണ്

കോപ്പലാശാന്‍ വന്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. തന്റെ മുന്‍കാല ശിഷ്യന്മാരെ ജംഷദ്പൂരില്‍ എത്തിക്കുന്ന തിരക്കിലാണ് ആശാന്‍. സ്റ്റീവ് കോപ്പലിന്റെ കീഴില്‍ മുമ്പ് കളിച്ചിട്ടുള്ള ഡിഫന്‍ഡര്‍ ആന്‍ഡ്രെ ബൈക്കി ആണ് ജംഷദ്പൂര്‍ ഡിഫന്‍സില്‍ എത്തിയിരിക്കുന്നത്.

ഡിഫന്‍ഡര്‍ പൊസിഷനുപകരം ഈ 32കാരന്‍ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയും കളിക്കാന്‍ കഴിവുള്ള താരമാണ്. മുമ്പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടിയും ഐ എസ് എല്ലില്‍ ബൈകി കളിച്ചിട്ടുണ്ട്.  റീഡിംഗില്‍ കളിച്ചിരുന്ന കാലത്ത് ബൈകിയുടെ മാനേജര്‍ ആയിരുന്നു സ്റ്റീവ് കോപ്പല്‍.

ഇംഗ്ലണ്ടിലെ ലീഗ് 2വില്‍ പോര്‍ട്ട് വാലി ക്ലബിലായിരുന്നു ബൈകി കഴിഞ്ഞ സീസണില്‍ കളിച്ചത്.  കഴിഞ്ഞ സീസണില്‍ ഏഴു മത്സരങ്ങളില്‍ മാത്രമെ പക്ഷെ ബൈക്കി ബൂട്ടു കെട്ടിയുള്ളൂ.  കാമറൂണിനു വേണ്ടി 25ലധികം രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട് ബൈകി. കഴിഞ്ഞ വര്‍ഷം പൂനെ സിറ്റിയില്‍ സൈന്‍ ചെയ്തിരുന്നു എങ്കിലും പരുക്ക് കാരണം കഴിഞ്ഞ ഐ എസ് എല്ലില്‍ കളിക്കാന്‍ താരത്തിനു കഴിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News