കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനില്‍; വൈഭവ് വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം നാളെ

കോഴിക്കോട് കോര്‍പ്പറേഷന്‍ സി ഡി എസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്ക് കടക്കുന്നത്. വിപണിയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംരംഭകര്‍ക്ക് പുതിയൊരു വിപണി മാര്‍ഗം പരിചയപ്പെടുത്തുകയും അതുവഴി ദേശീയ – അന്തര്‍ദേശീയ മൂല്യമുളള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന വെബ്പോര്‍ട്ടല്‍ കുടുംബശ്രീയുടെ ചരിത്രത്തിലെ ആദ്യ ചുവടുവെയ്പ്പാണ്.

വൈഭവ് ഓണ്‍ലൈന്‍ എന്ന പേരില്‍ ആരംഭിക്കുന്ന വിപണന സംവിധാനം തപാല്‍ വകുപ്പുമായി സഹകരിച്ചാണ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുക. ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്താല്‍ 7 ദിവസത്തിനുളളില്‍ ഉല്‍പ്പന്നം ആവശ്യക്കാരിലെത്തും. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീയുട ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനം ആരംഭിക്കുന്നത്.

ആദ്യപടിയായി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കുടുംബശ്രീ സംരംഭക യൂണിറ്റായ നവജ്യോതി ഉത്പാദിപ്പിക്കുന്ന ഷുഗര്‍ ആന്റ് ഹെല്‍ത്തി പ്രോട്ടീന്‍ മിക്സ്, മുളയരി, കാരുണ്യ യൂണിറ്റിന്റെ സോയ് ചോക്ലേറ്റ്, കെയ്ക്ക് എന്നിവയും കായണ്ണ ഗ്രാമപഞ്ചായത്തിലെ സംരംഭക യൂണിറ്റായ യോഗസിദ്ധയുടെ ദന്തശ്രീ എന്ന ആയുര്‍വേദ ദന്തദാവന ചൂര്‍ണ്ണ്ം, മുഖ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നമായ ഫെയ്സ് പാക്ക്, ചായയ്ക്കും കാപ്പിയ്ക്കും പകരം ഉപയോഗിക്കുന്ന ജാപ്പി, എന്നിവയും രുചി ഫുഡ് പ്രൊഡക്ടിന്റെ വിവിധതരം അച്ചാര്‍ എന്നിങ്ങനെ 8 കുടുംബശ്രീ ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുക.

തുടര്‍ന്ന് ജില്ലാ സംസ്ഥാനതലത്തിലെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. വൈഭവ് ഓണ്‍ലൈന്‍ എന്ന ഇ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം സെപ്തംബര്‍ 15 മുതലാണ് ആരംഭിക്കുക. കുടുംബശ്രീയുടെ അംഗീകൃത പരിശീലന ഗവേഷണ സ്ഥാപനമായ ഏക്താസ് കോഴിക്കോട് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.
വൈഭവ് ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന വൈഭവ് 2017 സാസ്്ക്കാരിക വിപണമേള നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

. സംരംഭക മേള മന്ത്രി കെ കെ ശൈലജയും ഭക്ഷ്യമേള മന്ത്രി ടി പി രാമകൃഷ്ണനും സ്വപ്നനഗരിയില്‍ നടക്കുന്ന ചടങ്ങില്‍ നാളെ ഉദ്ഘാടനം ചെയ്യും, സെപ്തംബര്‍ 9 വരെയാണ് മേള. കുടുംബശ്രീയുടെ 19 ാം വാഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ വിജയം കൈവരിച്ച 19 വനിതകളേയും ചടങ്ങില്‍ ആദരിക്കും.

ഡോ. വന്ദനശിവ, ദയാബായ്, പത്മശ്രീ മീനാക്ഷിയമ്മ, ഡോ. വാസുകി, നന്ദിനി ഹരിദാസ്, ജസ്റ്റിസ് കെ ഹേമ, പ്രീജ ശ്രീധര്‍, കെ അജിത, ഡോ. ഖദീജമുംതാസ്, നിലമ്പൂര്‍ ആയിഷ, വൈക്കം വിജയലക്ഷ്മി, ഡോ. കമലാക്ഷി, സുരഭി, ദീപീനിഷാന്ത്, ശീതള്‍ ശ്യാം, ബീനാ സഹദേവന്‍, ശ്രീകല, കബിത മുഖോബാധ്യായ, ആബിദ റഷീദ് എന്നിവരാണ് ആദരം ഏറ്റുവാങ്ങുക. 19 കലാ പരിപാടികളും വിവധ ദിവസങ്ങളിലായി അരങ്ങേറും. ഡോക്യുമെന്ററി പ്രദര്‍ശനം, കുടുംബശ്രീ ചരിത്ര പ്രദര്‍ശനം എന്നിവയും മേളയോടനുബന്ധിച്ച് ഒരുങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here