കോഴ നല്‍കി വിദ്യാര്‍ഥികള്‍ പ്രവേശനം തേടരുതെന്ന് മന്ത്രി ശൈലജ; പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കോഴ നല്‍കി വിദ്യാര്‍ഥികള്‍ പ്രവേശനം തേടരുതെന്ന് മന്ത്രി കെ.കെ.ശൈലജ. അങ്ങനെ ചെയ്താല്‍ പ്രവേശനം റദ്ദാക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ അലോര്‍ട്ട്‌മെന്റും നടത്തുന്നത് സര്‍ക്കാരാണ്. പ്രവേശനത്തിനായി കോഴ വാങ്ങാനുള്ള മാനേജ്‌മെന്റുകളുടെ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വിദ്യാര്‍ഥികള്‍ വീഴരുതെന്നും മന്ത്രി ശൈലജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News