വിഷം ഒഴിച്ച കോള കയ്യില്‍ പിടിച്ച് അവര്‍ സെല്‍ഫിയെടുത്തു; പിന്നാലെ ആ കോള കുടിച്ച് രചനയും തന്‍വിയും ആത്മഹത്യ ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്; മരണത്തില്‍ ദുരൂഹത

ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വിഷം അടങ്ങിയ കോള കൈയ്യില്‍ പിടിച്ച് സെല്‍ഫിയെടുത്തതിന് ശേഷം അതേ കോള കുടിച്ച് യുവതികള്‍ ആത്മഹത്യ ചെയ്തു. വാടക മുറിയിലാണ് വിഷം കഴിച്ച് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്.

ഇന്‍ഡോറിലെ വിജയ് നഗറില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന രചന, കാറ്ററിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന തന്‍വി എന്നിവരെയാണ് റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ട് ദിവസമായി രചനയെക്കാണത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് യുവതികള്‍ മരിച്ചകാര്യം പുറം ലോകത്തെ അറിയിച്ചത്.

രചനയുടെ സുഹൃത്തുകള്‍ വീട്ടിലെത്തിയപ്പോളാണ് മരിച്ച നിലയില്‍ യുവതികളുടെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുവരും മരിച്ച് കിടന്ന സ്ഥലത്തിന് സമീപത്ത് നിന്ന പാതി മുറിച്ച കേക്കും കോള കുപ്പിയും ഇരുവരുടേയും ആത്മഹത്യ കുറിപ്പും കിട്ടിയിട്ടുണ്ട്.

അവസാന നിമിഷങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന് ശേഷം വിഷം ചേര്‍ത്ത കോള കഴിച്ച് ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇരുവരുടേയും മൊബൈല്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണ്. വിഷം അടങ്ങിയ കോള കുടിക്കുന്നതിന്‍ തൊട്ട് മുന്‍പുള്ള സെല്‍ഫി മാത്രമാണ് ഫോണില്‍ നിന്നും കണ്ടെത്താനായത്.

രണ്ട് പേരും തങ്ങളുടെ കുടുംബത്തിനായി വെവ്വേറെ ആത്മഹത്യ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇനി പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്നും കത്തുകളില്‍ യുവതികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംഭവത്തില്‍ ദുരുഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യയാണെങ്കില്‍ അതിന്റെ കാരണം എന്താണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News