ആ സൈനികന്‍ വിടവാങ്ങി

കൊറിയന്‍ യുദ്ധാനന്തരം അമേരിക്കന്‍ പടയില്‍ നിന്ന് കൂറുമാറി ഉത്തര കൊറിയയിലെത്തിയ യു.എസ്. സൈനികന്‍ ജെയിംസ് ജോസഫ് ഡ്രെസ്നോക്കിന്റെ (74) മരിച്ചു.

1950 മുതല്‍ ’53 വരെ നീണ്ട യുദ്ധത്തില്‍ ദക്ഷിണ കൊറിയയെ പിന്തുണച്ച യു.എസ്. പടയില്‍ സേവനം ചെയ്യുകയായിരുന്നു ജെയിംസ്. പിന്നീട് യു.എസു.മായി തെറ്റിയ ജെയിംസടക്കം ചിലര്‍ കൂറ് മാറി ഉത്തരകൊറിയയ്‌ക്കൊപ്പം ചേരുകയായിരുന്നു.

കഴിഞ്ഞ നവംബറിലാണ് ഡ്രെസ്നോക് മരിച്ചത്. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ തങ്ങളുടെ ആശയപ്രചാരണത്തിനായി തയ്യാറാക്കുന്ന സിനിമകളില്‍ ഡ്രെസ്നോക് സ്ഥിരസാന്നിധ്യമായിരുന്നു.

ഇക്കൂട്ടത്തിലെ അവസാനത്തെയാളായിരുന്നു ജെയിംസ്.കിം ജോങ് ഉന്നി നോട് അന്ത്യംവരെ വിശ്വസ്തത പുലര്‍ത്തിയിരുന്നു പിതാവെന്ന് മക്കളായ ടെഡും ജെയിംസും പറഞ്ഞു. റൊമാനിയന്‍ വംശജയാണ് ഇവരുടെ അമ്മ ഡോണിയ ബുംബെ. ഇവരെ ഉത്തരകൊറിയ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഡോണിയയുടെ ബന്ധുക്കള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here