‘എന്നെ രക്ഷിക്കു, ഇവരെന്നെ തല്ലുന്നു’; വീടിനുള്ളില്‍ നിന്ന് ഹാദിയയുടെ നിലവിളി; വീഡിയോ പുറത്തുവിട്ട് വനിതാ കൂട്ടായ്മ

തിരുവനന്തപുരം: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈക്കത്ത് വനിതാ കൂട്ടായ്മയുടെ പ്രതിഷേധം. ഹാദിയയെ കാണാനായി പുസ്തകങ്ങളും വസ്ത്രവും മധുരവുമായാണ് സംഘം വൈക്കത്തെ ഹാദിയയുടെ വീടിന് മുന്നിലെത്തിയത്.

എന്നാല്‍ ഹാദിയയെ കാണാന്‍ അനുവദിക്കില്ലെന്ന് പിതാവ് അശോകന്‍ അറിയിച്ചെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ ഹാദിയ്ക്ക് നല്‍കണമെന്ന് ഇവര്‍ അശോകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. മകള്‍ക്ക് വേണ്ടതെല്ലാം തങ്ങള്‍ വാങ്ങിക്കൊടുത്തോളാമെന്നായിരുന്നു അവരുടെ മറുപടിയെന്നും യുവതികളിലൊരാള്‍ പറയുന്നു. തങ്ങളെ കണ്ടയുടനെ ജനലിന്റെ വശത്തുനിന്നും എന്നെ രക്ഷിക്കു, ഇവരെന്നെ തല്ലുകയാണെന്ന് ഹാദിയ വിളിച്ചുപറഞ്ഞെന്നും ഇവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.

‘കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത്. 25 വയസുപ്രായമായ ഒരു സ്ത്രീ ഇവിടെ വീട്ടുതടങ്കലില്‍ ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് മൂന്നുമാസമായി.’ പ്രതിഷേധക്കാരിലൊരാള്‍ പറയുന്നു.

അതേസമയം, വനിതാ കൂട്ടായ്മയിലെ ഒരാളെ സ്ഥലത്തെത്തിയ വൈക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News