മലപ്പുറത്ത് കണക്കില്‍പ്പെടുത്താതെ സൂക്ഷിച്ചിരുന്ന അരി പിടിച്ചെടുത്തു

മലപ്പുറം: കോട്ടപ്പടിയിലെ സ്വകാര്യ അരി വ്യാപാര കേന്ദ്രത്തില്‍നിന്ന് 70 ചാക്കുകളിലായി 3500 കിലോഗ്രാം അരി ഭക്ഷ്യ വകുപ്പ് പിടിച്ചെടുത്തു. കണക്കില്‍പ്പെടുത്താതെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഗ്രാം വീതമുള്ള പച്ചരിച്ചാക്കുകളാണ് പിടിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ ജ്ഞാനപ്രകാശ് അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്. അരി ചാക്കുകള്‍ സീല്‍ ചെയ്ത് മലപ്പുറത്തെ സപ്ലൈകോ സ്റ്റോറിലേക്ക് മാറ്റി. കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികളുണ്ടാവും. കോട്ടപ്പടിയിലെ പലചരക്കുകടയില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി അരി സൂക്ഷിച്ച വിവരം ലഭിച്ചത്.

പലചരക്കുകടയില്‍ അരിച്ചാക്കുകളുടെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊട്ടടുത്തുള്ള അരിയുടെ മൊത്തവിതരണ കേന്ദ്രത്തിലെത്തിയത്. കണ്ടെത്തിയ അരി റേഷനരിയാണെന്ന സംശയവുമുണ്ട്. അരിയുടെ ബ്രാന്റ് നെയിമും ചാക്കും മാറ്റി വില്‍ക്കുകയായിരുന്നു ലക്ഷ്യം.

1.5 ലക്ഷം രൂപ വിലവരുന്ന അരിയാണ് പിടികൂടിയത്. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ എല്‍ മിനി, റേഷനിങ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News